Thannikkal Kodankandath Vamsavali

ആമുഖം (Introduction)

ദിവ്യരക്ഷകന്റെ അരുമശിഷ്യനും നമ്മുടെ പിതാവുമായ മാർ തോമാശ്ലീഹാ കേരളത്തിൽ വരികയും ഏഴു പള്ളികൾ സ്ഥാപിക്കുകയും ചെയ്തു എന്നത് ഒരു ചരിത്ര സത്യമാണല്ലോ. ഏഴു പളളികളിൽ കേരളത്തിന്റെ അതിർത്തിയിൽ സഹ്യപർവ്വതത്തിന്റെ താഴ്വരയിൽ പ്രസിദ്ധമായ ഒരു സ്ഥലമായിരുന്നു ചായൽ അഥവാ നീലയ്ക്കൽ. അത് ബ്രാഹ്മണരുടെ ഒരു കേന്ദ്രമായിരുന്നു. അവിടെ വെച്ച് തോമാശ്ലീഹാ ധാരാളം ബ്രാഹ്മണരെ ക്രിസ്തുമതത്തിൽ ചേർക്കുകയുണ്ടായി. ഈ സ്ഥലം ഇപ്പോൾ വനമായി കിടക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടുവരെ ചായൽ ഒരു സാംസ്‌കാരകേന്ദ്രമായിരുന്നു. ആ നൂറ്റാണ്ടിൽ പാണ്ടിയിൽനിന്നും ഒരു പാണ്ടിപ്പട കേരളത്തെ ആക്രമിച്ചു. ഈ ആക്രമണത്തെ പറപ്പാറ്റ് ആക്രമണം എന്നു പറയുന്നു. ആക്രമണം ഉണ്ടായകാലത്ത് ചായലിൽ ഉണ്ടായിരുന്നവർ ജീവരക്ഷാർത്ഥം ഓടിപ്പോയവരിൽ ഭൂരിപക്ഷം തെക്കും കൂർ, വടക്കുംകൂർ എന്ന രാജാക്കൻമാരുടെ സംരക്ഷണയിൽ കോട്ടയം, ചങ്ങനാശ്ശേരി, പാല തുടങ്ങിയ സ്ഥലങ്ങളിൽ താമസം ഉറപ്പിച്ചു. ചായലിൽവെച്ചു മാർ തോമാശ്ലീഹാ ജ്ഞാനപ്പെടുത്തിയ ബ്രാഹ്മണരിൽ ഒരു ഇല്ലക്കാരായിരുന്നു, താന്ദിക്കൽ കുടുംബക്കാർ. തെക്കുംകൂർ രാജാവിന്റെ സംരക്ഷണയിൽ താമസിക്കുന്ന കാലത്ത് ആ രാജ സൈന്യത്തിൽ താന്ദിക്കൽ കുടുംബക്കാർ സേവനം അനുഷ്‌ഠിച്ചിരുന്നതിൽ പ്രമുഖനായ ഒരാൾക്കു തക്കടി എന്ന സ്ഥാനപ്പേർ രാജാവ് കൽപിച്ചുകൊടുക്കുകയുണ്ടായി. സൈന്യസേവനത്തിൽ സന്തുഷ്‌ടനായ രാജാവ് അദ്ദേഹത്തിനു വിജയപുരം പകുതിയിൽ ഏതാനും ഏക്കർ ഭൂമി കരം ഒഴിവായി അനുവദിച്ചുകൊടുത്തു.

1653-ൽ കൊച്ചിയിൽ നടന്ന കൂനൻകുരിശു സത്യത്തിനുശേഷം ഉണ്ടായ പുത്തൻകൂറിൽ ഉൾപ്പെടാതിരിപ്പാൻവേണ്ടി അക്കാലങ്ങളിൽ കോട്ടയത്തുനിന്ന് ചേർത്തല പോയി താമസിച്ചിരുന്ന താന്ദിക്കൽ കുടുംബക്കാരിൽ ഒരാളാണ് തോമ. ടിയാൻ്റെ മകൻ ലോന. ടി ലോനയുടെ മകൻ പൗലോസ്. ടി പൗലോസിൻ്റെ മകൻ പൊറിഞ്ചു. ടി പൊറിഞ്ചുവിന്റെ മകനാണ് ചാക്കുമുത്തപ്പൻ. ഈ ചാക്കുമുത്തപ്പനും സന്താനങ്ങളും ശീശ്മയിൽ ഉൾപ്പെടാതിരിക്കാൻ കൃസ്തീയകേന്ദ്രമായിരുന്ന ചേന്ദമംഗലത്തു താമസ മാക്കി. അങ്ങനെ താമസിച്ചുവരവേ കാരമുക്കിലെ ഇടപ്രഭുവായിരുന്ന അവുത്തൂട്ടുനമ്പൂതിരിയുടെ ആവശ്യപ്രകാരം അന്ന് ചേന്ദമംലത്ത് വാണിരുന്ന പാലിയത്തച്ചൻ തന്റെ വിശ്വസ്തമിത്രമായിരുന്ന ചാക്കുമുത്തപ്പനെയും കുടുംബത്തെയും കാരമുക്കിലേക്കയച്ചു.

അങ്ങനെ അവർ കാരമുക്കിൽ സ്ഥിരതാമസമാക്കി. ക്രമേണ ചാക്കുമുത്തപ്പൻ്റെ സാന്താനങ്ങൾ പല സ്ഥലങ്ങളിലേയ്ക്കും തിരിഞ്ഞു താമസിക്കേണ്ടിവന്നു. ഇങ്ങനെ തിരിഞ്ഞു താമസിച്ചവരിൽപ്പെട്ട കുഞ്ഞിപ്പാലുമുത്തപ്പൻ കോടങ്കണ്ടത്തു കയ്‌മൾ മാരുടെ തറവാട്ടുസ്ഥലം വാങ്ങി അവിടെ താമസിച്ചതുകൊണ്ടു താന്ദിക്കൽ കോടങ്കണ്ടത്ത് എന്ന പേരുണ്ടായി.
​‘കോടങ്കണ്ടത്ത്’ എന്ന വിളിപ്പേര്:
നമ്മുടെ കുടുംബ ചരിത്രത്തിൽ വലിയൊരു മാറ്റം കൊണ്ടുവന്നത് താന്ദിക്കൽ കുഞ്ഞിപ്പാലു പിതാമഹനാണ്. അദ്ദേഹം മുതലാണ് ഈ ശാഖയ്ക്ക് ‘കോടങ്കണ്ടത്ത്’ എന്ന പുതിയ വിളിപ്പേര് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ മക്കളായ വാവു, ഉക്രു, അന്തപ്പൻ, ലോന, പൊറിഞ്ചു എന്നിവരിലൂടെ വികസിച്ച അഞ്ച് പ്രധാന ശാഖകളാണ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നത്.
​ഈ വെബ്സൈറ്റിലൂടെ നമ്മുടെ കുടുംബത്തിന്റെ വേരുകളെ അറിയാനും വരുംതലമുറയ്ക്കായി നമ്മുടെ വംശാവലി കൃത്യമായി രേഖപ്പെടുത്താനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഈ പൈതൃകം കാത്തുസൂക്ഷിക്കാൻ താന്ദിക്കൽ കുടുംബാംഗങ്ങളായ എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

It is a historical fact that St. Thomas, the beloved disciple of our Divine Savior and our spiritual father, arrived in Kerala and established seven churches. Among these seven churches, Chayal (also known as Nilackal), located in the valley of the Western Ghats on the borders of Kerala, was a prominent center. It was once a major hub for Brahmins, many of whom were converted to Christianity by St. Thomas. Although the area is now a forest, Chayal remained a cultural center until the 12th century. During that century, an invasion from the Pandya kingdom, known as the Parappattu attack, occurred. Most of those who fled Chayal to save their lives sought protection under the kings of Thekkumkoor and Vadakkumkoor, eventually settling in places like Kottayam, Changanassery, and Pala.

The Thannikkal family belonged to one of the Brahmin households (Illams) baptized by St. Thomas at Chayal. While residing under the protection of the King of Thekkumkoor, members of the Thannikkal family served in the royal army. The King bestowed the title of ‘Thakkadi’ upon a prominent member of the family in recognition of his service. Pleased with his military contributions, the King also granted him several acres of tax-free land in the Vijayapuram region.

Following the historic Coonan Cross Oath in Kochi in 1653, many sought to avoid the ecclesiastical shifts of that era. Thoma, a member of the Thannikkal family who had moved from Kottayam to Shertallai (Cherthala), was among them. His son was Lona, whose son was Paulose, followed by his son Porinchu. Porinchu’s son was Chakku Muthappan. To remain steadfast in their traditional Christian faith, Chakku Muthappan and his family relocated to Chendamangalam, a major Christian center at the time. Later, at the request of the local lord of Karamuck, Avutthootu Namboothiri, the Paliath Achan of Chendamangalam sent his trusted friend Chakku Muthappan and his family to settle in Karamuck.

Thus, they established a permanent residence in Karamuck. Over time, Chakku Muthappan’s descendants moved to various locations. Among them, Kunjippalu Muthappan purchased the ancestral property of the Kodankandath Kaimals and settled there. Since he resided on that specific land, the family came to be known as Thannikkal Kodankandath.

The Surname ‘Kodankandath’
A significant milestone in our family history was brought about by our patriarch, Kunjippalu Thannikkal. It was from his time that this branch received the new surname ‘Kodankandath’. The five main branches that flourished through his children—Vavu, Ukru, Anthappan, Lona, and Porinchu—are now spread across various parts of the world.

Through this website, we aim to rediscover our family roots and accurately record our lineage for future generations. We welcome all members of the Thannikkal family to join us in preserving this noble heritage.